Trending

റോഡരികിൽ നിൽക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് സ്കൂൾ അധ്യാപികയ്ക്ക് ദാരുണാന്ത്യം.


ബത്തേരി: വയനാട്ടിൽ പിക്കപ്പ് വാൻ ഇടിച്ചു അധ്യാപിക മരിച്ചു. കോളിയാടി എയുപി സ്‌കൂൾ അധ്യാപിക കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരിച്ചത്. കോളിയാടി ചെമ്പകചുവടിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. റോഡരുകിൽ പാർക്ക് ചെയ്ത കാറിനു സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തു നിന്ന് നിയന്ത്രണം വിട്ടുവന്ന പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനും ഭാഗമായി കേടുപാടു പറ്റി. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Post a Comment

Previous Post Next Post