കോഴിക്കോട്: കോഴിക്കോട് മാങ്കാവില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് പുറത്തേക്കിട്ട തല പോസ്റ്റിലിടിച്ചു യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി സുനിൽ (40) ആണ് മരിച്ചത്. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിലാണ് ദാരുണമായ സംഭവം.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ബസ്സിന്റെ ഏറ്റവും പിന്നിലെ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. ബന്ധുക്കളും സുനിലിനൊപ്പമുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് ബസ്സിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയത്. ഏതെങ്കിലും വണ്ടി വന്നിടിക്കുകയായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് സുനിലിന്റെ ജേഷ്ഠന്‍ പറഞ്ഞു.
പോലീസ് വിശദമായ അന്വേഷണങ്ങള്‍ നടത്തിവരികയാണ്. അപകടത്തില്‍ ബസ്സിന്റെ കമ്പി ഉള്‍പ്പെടെ വളഞ്ഞിട്ടുണ്ട്. പരുക്കേറ്റയുടന്‍ യുവാവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.