Trending

താമരശ്ശേരിയിൽ കെഎസ്ആർടിസി ബസും ഒമ്നി വാനും കൂട്ടിയിടിച്ച് അപകടം; ഏഴുപേർക്ക് പരിക്ക്.


താമരശ്ശേരി: താമരശ്ശേരി ദേശീയപാതയിൽ നിയന്ത്രണംവിട്ട ഒമ്നി വാൻ കെഎസ്ആർടിസി ബസ്സിലിടിച്ച് 7 പേർക്ക് പരിക്ക്. വാനിൽ യാത്ര ചെയ്ത വയനാട്‌ കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, മക്കളായ മുഹമ്മദ് അജ്നാൻ, മുഹമ്മദ് സഫ് വാൻ, കെഎസ്ആർടിസി യാത്രക്കാരായ ഈങ്ങാപ്പുഴ സ്വദേശി ഹരികൃഷ്ണ, താമരശ്ശേരി സ്വദേശി രസിത, മാവൂർ സ്വദേശി അബദുൽ സലാം, അമ്പായത്തോട് സ്വദേശി സൗമിനി എന്നിവർക്കാണ് പരിക്കേറ്റത്. 

വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. പരിക്കേറ്റ വാൻ യാത്രക്കാരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുഹമ്മദ് നൗഷാദിൻ്റെ പരിക്ക് സാരമുള്ളതാണ്. വാൻ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിൻ്റെ വലതു വശത്ത് എതിരെ വന്ന ഒമ്നി വാൻ ഇടിക്കുകയായിരുന്നു. താമരശ്ശേരി പോലീസും, നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

Previous Post Next Post