Trending

പ്രതിഫലത്തെ ചൊല്ലി തർക്കം; കൊല്ലത്ത് ഹോട്ടലുടമയെ ജീവനക്കാരന്‍ കുത്തിക്കൊലപ്പെടുത്തി.


കൊല്ലം: കൊല്ലം ചടയമംഗലത്ത് ഹോട്ടൽ ജീവനക്കാരന്‍ ഉടമയെ കുത്തിക്കൊലപ്പെടുത്തി. സ്‌പൈസി എന്ന ഹോട്ടലിൻ്റെ ഉടമ സക്കീര്‍ ഹുസൈനാണ് കൊല്ലപ്പെട്ടത്. പ്രതി മലപ്പുറം സ്വദേശി ഇര്‍ഷാദിനെ പോലീസ് പിടികൂടി.

ഇന്ന് വൈകീട്ട് 4.30 ഓടെ ചടയമംഗലം കടയ്ക്കലിലാണ് സംഭവം. സക്കീര്‍ ഹുസൈന്റെ ഹോട്ടലിലെ ജീവനക്കാരനാണ് ഇര്‍ഷാദ്. കൂലി നൽകുന്നതുമായി ബസപ്പെട്ടുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാൾ രണ്ടു മാസം മുമ്പ് ജോലി അവസാനിപ്പിച്ച് നാട്ടില്‍ പോയിരുന്നു. 

എന്നാൽ കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് ഇയാൾ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ഹോട്ടലുടമയും ജീവനക്കാരനും തമ്മില്‍ വീണ്ടും കൂലിയെച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് സക്കീര്‍ ഹുസൈന്‍ താമസിക്കുന്നിടത്തേക്ക് ഇര്‍ഷാദ് ആയുധവുമായി എത്തുകയും കുത്തുകയുമായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ സക്കീര്‍ ഹുസൈനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മണ്ണന്തലയില്‍ നിന്നാണ് ഇര്‍ഷാദിനെ പോലീസ് പിടികൂടിയത്.

Post a Comment

Previous Post Next Post