താമരശ്ശേരി: ഈങ്ങാപ്പുഴ കാക്കവയലിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാക്കവയൽ കക്കാട് കരികുളം തോട്ടുപുറത്ത് പ്രസാദിൻ്റെ മകൻ പ്രജീഷ് (30) ആണ് മരിച്ചത്. പെയിൻ്റിംഗ് തൊഴിലാളിയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.
വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. താമരശ്ശേരി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.