മലപ്പുറം: മലപ്പുറം മേലാറ്റൂരിൽ രേഖകളില്ലാതെ കടത്തിയ ലക്ഷങ്ങളുമായി യുവാവ് പിടിയിൽ. കൊടുവളളി വാവാട് കുരിയാനിക്കൽ മുഹമ്മദ് മിഷാബ് (32) നെയാണ് മേലാറ്റൂർ പോലീസ് പിടികൂടിയത്. സ്വകാര്യ ബസ്സിൽ പാണ്ടിക്കാട് നിന്നും മണ്ണാർകാട്ടേക്കുള്ള യാത്രാമധ്യേ മേലാറ്റൂരിൽ വച്ചാണ് മിഷാബ് പിടിയിലായത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 19,75,000 രൂപ യുവാവിൽ നിന്നും കണ്ടെടുത്തു. മേലാറ്റൂർ എസ്എച്ച്ഒ എ.സി മനോജ് കുമാർ, സബ് ഇൻസ്പെക്ടർ പ്രദീപ്, എഎസ്ഐ കെ. വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രിയജിത്ത്. സിവിൽ പോലീസ് ഓഫീസർ ഷിജു എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.