കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിയന്ത്രണംവിട്ട ബുള്ളറ്റ് ബൈക്ക് കടയുടെ ഭിത്തിയിലിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കൊയിലാണ്ടി പന്തലായനി സ്വദേശികൾ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മണ്ണാത്ത് മീത്തൽ സുനിലിൻ്റ മകൻ അജയ് (22) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച സുഹൃത്ത് പൊന്നാരത്തിൽ ആദർശ് (23) നെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊയിലാണ്ടി ബപ്പൻകാട് റോഡിൽ മത്സ്യമാർക്കറ്റിന് സമീപം പുലർച്ചെ 2.30 ഓടെയാണ് അപകടം. താമരശ്ശേരി ഇൻഡസ് മോട്ടോർസ് ഇലക്ട്രീഷ്യനായിരുന്നു മരിച്ച അജയ്. അജയ്-യുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും. അമ്മ: നിഷ, സഹോദരി: അർഷ.