Trending

എലത്തൂരിൽ റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെ വയോധിക ട്രെയിൻ തട്ടി മരിച്ചു.


കൊയിലാണ്ടി: എലത്തൂർ കോരപ്പുഴയിൽ വയോധിക ട്രെയിൻ തട്ടി മരിച്ചു. എലത്തൂർ പടിഞ്ഞാറെ തെക്കിടുത്താം വീട്ടിൽ സുമിത്ര (68) യാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ കോരപ്പുഴ സ്കൂളിന് സമീപത്തെ ട്രാക്കിലാണ് അപകടം നടന്നത്. 

ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലിസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: പരേതയായ മാധവി. സഹോദരങ്ങൾ: കൃഷ്ണൻ, സുകുമാരൻ, ലീല, പരേതരായ എരേച്ചൻ, ഗംഗാധരൻ, ബാലൻ. സംസ്കാരം രാത്രിയോടെ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

Post a Comment

Previous Post Next Post