Trending

കൊടുവള്ളി മാനിപുരത്ത് കാർ സ്കൂട്ടറിലിടിച്ചു നിർത്താതെ പോയി; സ്കൂട്ടർ യാത്രികന് പരിക്ക്.


കൊടുവള്ളി: കൊടുവള്ളി മാനിപുരത്ത് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിലിടിച്ച് നിർത്താതെ പോയി. അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്. മാനിപുരം കാവിൽ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. മാനിപുരം എൻഐടി റോഡിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.

പിന്നിൽ നിന്നും അമിത വേഗത്തിൽ വന്ന ചുവന്ന കാർ മുഹമ്മദ് സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. സ്കൂട്ടർ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയും മുഹമ്മദ് റോഡിൽ വീഴുകയുമായിരുന്നു. എന്നാൽ അപകടം വരുത്തിയ കാർ നിർത്താതെ പോയി.

പരുക്കേറ്റ മുഹമ്മദിനെ ഉടൻ തന്നെ നാട്ടുകാർ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിർത്താതെ പോയ കാറിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാരും പോലീസും.

Post a Comment

Previous Post Next Post