Trending

പരപ്പൻപൊയിൽ ചിക്കൻ കടയിൽ കവർച്ചാശ്രമം; നിരവധി കേസുകളിൽ പ്രതിയായ മോഷ്ടാവ് പിടിയിൽ.


താമരശ്ശേരി: താമരശ്ശേരി പരപ്പൻ പൊയിലിലെ എം.ആർ ചിക്കൻ സ്റ്റാളിൽ മോഷണശ്രമം. പ്രതി പിടിയിൽ. കണ്ണൂർ തോട്ടങ്കൽ തടിക്കാവ് ടി.സി മഹേഷ് (30) ആണ് താമരശ്ശേരി പോലീസിൻ്റെ പിടിയിലായത്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.

വാതിൽ പൂട്ട് ഇടാതിരുന്ന കടയുടെ അകത്തുകയറി മോഷണത്തിനു ശ്രമിക്കുകയായിരുന്നു. സമീപത്ത് കാറിനകത്ത് ഇരുന്നവർ ഇതുകണ്ട് പുറത്തു നിന്നും പൂട്ടി പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ വട്ടക്കുണ്ട് പ്രവർത്തിക്കുന്ന പച്ചക്കറി കടയിലും, കാരാടി എച്ച്പി പമ്പിന് സമീപം പ്രവർത്തിക്കുന്ന 18-കഫെ എന്ന ഷോപ്പിലും ഇയാൾ തന്നെയാണ് കവർച്ച നടത്തിയതെന്ന് കടയുടമകൾ പറഞ്ഞു. ഇയാൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.

Post a Comment

Previous Post Next Post