Trending

കോഴിക്കോട് കോൺവെന്റ് റോഡിൽ 6 മാസം വളര്‍ച്ചയുള്ള ഭ്രൂണം; ഉപേക്ഷിച്ചയാളെ കണ്ടെത്തി പോലീസ്.


കോഴിക്കോട്: കോഴിക്കോട് കോൺവെന്റ് റോ‍ഡിൽ പള്ളിവളപ്പിൽ ആറു മാസത്തോളം വളര്‍ച്ചയുള്ള ആണ്‍കുഞ്ഞിന്‍റെ  ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചർച്ച് ഓഫ് ​ഗോഡ് പള്ളിയുടെ കോമ്പൗണ്ടിലാണ് ആറു മാസത്തോളം വളർച്ചയെത്തിയ, ഭ്രൂണാവസ്ഥയിലുള്ള ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 

തീര്‍ത്ഥാടക സംഘത്തിൽപ്പെട്ട പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയായ ഫ്രാങ്കോ എന്ന സ്ത്രീയുടെ കുഞ്ഞാണിതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സന്ധ്യയോടെയാണ് സംഭവം. പോലീസ് ഭ്രൂണം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. 

തമിഴ്നാട് രജിസ്ട്രേഷനിലുള്ള തീര്‍ത്ഥാടക സംഘത്തിന്‍റെ ബസ്സിനുള്ളിലാണ് യുവതി പ്രസവിച്ചത്. പള്ളിയുടെ സമീപം ബസ് നിര്‍ത്തുകയും കോമ്പൗണ്ടിൽ ഭ്രൂണം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭ്രൂണം ഉപേക്ഷിച്ചയാളെ പോലീസ് കണ്ടെത്തിയിരിക്കുന്നത്.

യുവതി വിവാഹിതയും ഒന്നര വയസ്സുള്ള കുട്ടിയുടെ അമ്മയുമാണെന്ന് പോലീസ് പറയുന്നു. പെട്ടെന്ന് പ്രസവവേദന വന്നെന്നും പേടി കാരണമാണ് ഭ്രൂണം ഉപേക്ഷിച്ചതെന്നുമാണ് യുവതിയുടെ മൊഴി. എന്നാൽ മൊഴി പോലീസ് വിശ്വസത്തിൽ എടുത്തിട്ടില്ല. യുവതി ചികിത്സയിലാണുള്ളത്. യുവതിയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post