Trending

ട്രെയിനിന് മുകളില്‍ കയറി നിന്ന് സെല്‍ഫിയെടുക്കാൻ ശ്രമം; പയ്യോളി സ്വദേശിയായ വിദ്യാർത്ഥിക്ക് ഷോക്കേറ്റു.

കൊയിലാണ്ടി: ട്രെയിനിന് മുകളില്‍ കയറിനിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിനിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സിനാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. 

തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപം നിർത്തിയിട്ട ട്രെയിനിന് മുകളില്‍ കയറിനിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാല്‍ വഴുതുകയും തുടർന്ന് സിനാൻ വൈദ്യുതി ലൈനില്‍ പിടിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിൻ്റെ നിലവിളി കേട്ട് സമീപമുണ്ടായിരുന്നവർ ഓടിയെത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post