പേരാമ്പ്ര: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണ്ടിക്കോട് നാഗത്ത് സ്മിഷാദ് (44) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കടുത്ത പനിയെ തുടർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നടത്തിയ രക്ത പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഐസിയുവിൽ പ്രവേശിപ്പിച്ച സ്‌മിഷാദിനെ ഡയാലിസിസിന് വിധേയനാക്കിയെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചു.
പാണ്ടിക്കോട് നാഗത്ത് പരേതനായ പത്മനാഭൻ നായരുടെയും ഓമന അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: സ്‌മിത, സ്‌മിതേഷ് (പ്രാണ്ടിക്കോട് ക്ഷീരോൽപാദക സഹകരണ സംഘം).