Trending

പള്ളിയിൽ ജുമാ നിസ്കാരത്തിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.


വടകര: വടകര അഴിയൂർ സ്വദേശിയായ യുവാവ് കോട്ടയത്ത്‌ വെച്ച് കുഴഞ്ഞുവീണു മരിച്ചു. അഴിയൂർ മുക്കാളി സ്വദേശി നൗഫൽ (46) ആണ് മരിച്ചത്. ഇന്ന് കോട്ടയത്തെ പളളിയിൽ വെച്ച് ജുമാ നിസ്കാരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പള്ളിയിലുണ്ടായിരുന്നവർ ചേർന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുമ്പ് ബഹ്റൈനിൽ പ്രവാസി ആയിരുന്ന നൗഫൽ കോട്ടയത്ത്‌ കച്ചവടം നടത്തി വരികയായിരുന്നു. മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും സജീവ പ്രവർത്തകനും മുക്കാളി ശാഖ ഭാരവാഹിയുമായിരുന്നു. മയ്യിത്ത് കോട്ടയം സ്വകാര്യ ആശുപത്രിയിൽ നിയമനടപടികൾ പൂർത്തിയാക്കി കോട്ടയം അറഫാ മസ്ജിദിൽ നിന്നും രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഭാര്യ: ഷംജത്ത്. മക്കൾ: ഫാത്തിമത്തുൽ നജ (ഡിഗ്രി വിദ്യാർത്ഥിനി), മുഹമ്മദ് നാസിഹ് (വിദ്യാർത്ഥി). സഹോദരങ്ങൾ: ഫൈസൽ, അൻസാർ, അഫ്സൽ, ഫൗസ്യയ (ദുബൈ). ഖബറടക്കം ശനിയാഴ്ച കാലത്ത് 10 മണിക്ക് കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ നടക്കും.

Post a Comment

Previous Post Next Post