Trending

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 60-കാരൻ മരിച്ചു.


കൂടത്തായി: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. വെളിമണ്ണ തട്ടാഞ്ചേരി താമസിക്കുന്ന പുളിയാറക്കൽ ദാമോദരൻ (60) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ 19ന് രാത്രി കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിലെ കൂടത്തായിക്ക് അടുത്ത് മുടൂരിൽ വെച്ചായിരുന്നു അപകടം. റോഡരികിലൂടെ നടന്നു പോകുന്നതിനിടെ താമരശ്ശേരി ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദാമോദരനെ ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

അച്ഛൻ: പരേതനായ കൃഷ്ണൻ. അമ്മ: പരേതയായ ചക്കി. ഭാര്യ: ശോഭന. മക്കൾ: ജിൻഷ, അൻഷ. മരുമക്കൻ: അരുൺ. സഹോദരങ്ങൾ: ശ്രീധരൻ, ഗോവിന്ദൻ, സുനിൽ, രവീന്ദ്രൻ (റിട്ട.ആർമി).

സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് തട്ടാഞ്ചേരി വീട്ടിലെ അന്ത്യകർമ്മങ്ങൾക്ക് ശേഷം പുളിയാറക്കലിലെ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post