Trending

പൂക്കാട് തെങ്ങുകയറ്റ തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.


കൊയിലാണ്ടി: പൂക്കാട് വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കാട് എള്ളുപറമ്പില്‍ പ്രകാശന്‍ (60) ആണ് മരിച്ചത്. തെങ്ങ് കയറ്റ തൊഴിലാളിയാണ് പ്രകാശൻ. ഇന്ന് രാത്രി ഏഴരയോടെയാണ് റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. 

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെനിന്ന് പോലീസ് നടപടിക്രമങ്ങള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഭാര്യ: സുശീല. മകള്‍: ശ്രുതി. മരുമകൻ: രതീഷ്. സഹോദരങ്ങൾ: പാച്ചർ, പരേതരായ രാജൻ, ഗീത.

Post a Comment

Previous Post Next Post