Trending

കുറ്റ്യാടിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു.


കുറ്റ്യാടി: കുറ്റ്യാടി തളീക്കരയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. തളീക്കര കൊടക്കൽ പള്ളിക്ക് സമീപം താമസിക്കുന്ന തറവട്ടത്ത് സുബൈറിന്റെ ഭാര്യ നുസ്രത്ത് (40) ആണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടിലെ സോഫ സെറ്റിന് തീപിടിക്കുകയും അത് പടരുകയുമായിരുന്നു. അപകടസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ നുസ്രത്തിനെ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹാളിലെ സോഫയടക്കമുള്ള പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്.

മരിച്ച നുസ്രത്തിനു മൂന്ന് മക്കളുണ്ട്. തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post