Trending

ബസ്സിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ ബസ് ജീവനക്കാരൻ ബസ് കയറി മരിച്ചു.


മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ബസ്സിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു ബസ് ജീവനക്കാരൻ ബസ് കയറി മരിച്ചു. എടയൂർ പൂക്കാട്ടിരി സ്വദേശി കുറുപ്പം തൊടി ഇസ്മായിലിന്റെ മകൻ അലവി (56) ആണ് മരിച്ചത്. 

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ വെച്ചാണ് അപകടം. ’കള്ളിയത്ത്’ എന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനായ അലവി ഇതേ ബസ്സിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഈ സമയത്ത് ബസ്സിന്റെ ചക്രങ്ങൾ ഇയാളുടെ കാലിലൂടെ കയറിയിറങ്ങി.

അപകടം നടന്ന ഉടൻ തന്നെ അലവിയെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

Post a Comment

Previous Post Next Post