വടകര: വടകര മുക്കാളി ബൈപ്പാസ് റോഡിൽ ബസ് ദേഹത്ത് കയറി വയോധികന് ദാരുണാന്ത്യം. മുക്കാളി ചെറിയ പറമ്പത്ത് ബാലൻ (78) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം.
ബൈപ്പാസ് റോഡ് മറികടക്കുകയായിരുന്ന ബാലനെ കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ‘സായ് കൃഷ്‌ണ’ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. നിലത്ത് വീണ ബാലൻ്റ ദേഹത്ത് അതേ ബസ്സിൻ്റെ ചക്രം കയറിയിറങ്ങി. ഉടനെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: സരോജിനി. മക്കൾ: സീന, സിജു (ഡ്രൈവർ), സിജേഷ് (ഒട്ടോ). മരുമക്കൾ: ബാബു പയ്യോളി, ലത. സഹോദരങ്ങൾ: രാധ ഏറാമല, പരേതരായ ദേവി, ഗോവിന്ദൻ, കുഞ്ഞികണ്ണൻ, അനന്തൻ.