കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ലഹരിമരുന്നുമായി പൂനൂർ സ്വദേശിയായ യുവാവ് പിടിയിൽ. പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38) ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വെച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 40 ഗ്രാമോളം എംഡിഎംഎയും സിപ് ലോക്ക് കവറുകളുമാണ് പിടിച്ചെടുത്തത്. ലഹരിമരുന്ന് ഇരു കാലുകളിലും ടേപ്പ് ചെയ്‌ത് ഒളിപ്പിച്ച നിലയിലായിരുന്നു. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.