എകരൂൽ: എകരൂൽ എംഎംപറമ്പിൽ കൊക്കോ കയറ്റാൻ വന്ന ലോറിക്ക് അടിയിൽപ്പെട്ട് വയോധികൻ മരിച്ചു. വയനാട് വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്. എംഎംപറമ്പ് തെച്ചിയിൽ ഇന്ന് പുലർച്ചയോടെയാണ് അപകടം.
തെച്ചിയിൽ കൊക്കോ കയറ്റാനായി എത്തിയതായിരുന്നു ലോറി. ലോറി പിന്നോട്ട് പിക്കപ്പ് വാനിൽ കെട്ടിവലിക്കുന്നതിനിടെ ലോറി ഒഴിഞ്ഞു പോവുകയും ഇതിനടിയിൽപ്പെട്ട വയോധികന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.