Trending

പരപ്പൻപൊയിൽ വയോധികനെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

താമരശ്ശേരി: താമരശ്ശേരി പരപ്പൻപൊയിൽ വയോധികനെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഈങ്ങാപ്പുഴ പൂലോട് വേനക്കാവ് കാഞ്ഞാം വയൽ ഭാസ്കരൻ (66) ആണ് മരിച്ചത്. പരപ്പൻപൊയിൽ കരുവാറമ്മലുള്ള തറവാട് വീടിനകത്തെ ജനൽ കമ്പിയിൽ കൈയുടെ ഞരമ്പറുത്ത ശേഷം തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

പൂലോട് കട നടത്തി വരികയായിരുന്നു. നേരത്തെ ഈങ്ങാപ്പുഴയിൽ ബാൽസൺ എന്ന പേരിൽ ഭാസ്കകരൻ ഇൻട്രസ്റ്റിയൽ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെയാണ് പരപ്പൻപൊയിലിലുള്ള വീട്ടിൽ എത്തിയത്. പിന്നീട് ആളെ പുറത്ത് കാണാത്തതിനെ തുടർന്ന് സൃഹുത്തുക്കൾ നടത്തിയ തിരച്ചിലിനിടെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

പിതാവ്: ബാപ്പൂട്ടി. മാതാവ്: കൊറ്റി. ഭാര്യ: ഷീല. മക്കൾ: ബാഷിത, ഷിബിത, ഷിബിന. മരുമക്കൾ: ഷാജി തോട്ടുമുക്കം, ഷിനോബ് വടകര, മഹേഷ് കുന്ദമംഗലം.

Post a Comment

Previous Post Next Post