അടിവാരം: അടിവാരത്ത് പ്ലാവിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. അടിവാരം മുപ്പത് ഏക്കറയിൽ താമസിക്കുന്ന കാസർകോട് നെക്രജെ സ്വദേശി ഇബ്രാഹിം (55) ആണ് മരിച്ചത്. ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ജീവിക്കുന്ന ആളായിരുന്നു.
ഇന്ന് രാവിലെയായിരുന്നു അപകടം. സുഹൃത്തിന്റെ പറമ്പിലെ പ്ലാവിൽ ഏണി ഉപയോഗിച്ച് കയറി ചക്ക ഇടുന്നതിനിടയിൽ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.