Trending

വാൽപ്പാറയിൽ മലയാളി അധ്യാപക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 9 മരണം.

പൊള്ളാച്ചി: തമിഴ്നാട് വാൽപ്പാറയിൽ വിനോദയാത്ര പോയ മലയാളി അധ്യാപക സംഘം സഞ്ചരിച്ച ട്രാവലർ വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. പൊള്ളാച്ചിയിലേക്ക് പോകുന്ന വഴിയിൽ പതിമൂന്നാം ഹെയർപിന്നിന് സമീപമാണ് അപകടമുണ്ടായത്. 800 അടി താഴ്ചയിലേക്കാണ് വാഹനം പതിച്ചത്. മലപ്പുറം പാങ്ങ് ജിഎൽപി സ്കൂളിലെ അധ്യാപകർ ഉൾപ്പെടെ 13 പേർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഘം വാൽപ്പാറയിലക്ക് യാത്ര പുറപ്പെട്ടത്.

ഇന്ന് വൈകീട്ട് 5.30 ഓടെയാണ് അപകടം. പരിക്കേറ്റ നാലുപേരെ പൊളളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരിൽ ഏട്ടുപേർ സ്ത്രീകളാണ്. മരിച്ചവരുടെ പേരു വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി-വാൽപ്പാറ റൂട്ടിലുള്ളത്. അതുകൊണ്ടു തന്നെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തെന്നി മറിഞ്ഞതാകാനാണ് സാധ്യത. വാഹനം പൂർണമായി തകർന്നിട്ടുണ്ട്.

Post a Comment

Previous Post Next Post