കോഴിക്കോട്: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയില്‍ 81.32% പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത മണ്ഡലം കുന്ദമംഗലമാണ് (84.41%). ഏറ്റവും കുറവ് പോളിംഗ് നാദാപുരം മണ്ഡലത്തിലാണ് രേഖപ്പെടുത്തിയത് (79.34%). രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് ഉച്ചയോടെ തന്നെ 50 ശതമാനം പിന്നിട്ടിരുന്നു. ജില്ലയില്‍ പൊതുവെ സമാധാനപരമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ 2837 പോളിംഗ് സ്‌റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്.
മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം
020 വടകര- 79.51.
021 കുറ്റ്യാടി- 80.97.
022 നാദാപുരം- 79.46.
023 കൊയിലാണ്ടി- 79.54.
024 പേരാമ്പ്ര- 81.55.
025 ബാലുശ്ശേരി- 81.81.
026 എലത്തൂര്‍- 82.45.
027 കോഴിക്കോട് നോര്‍ത്ത്- 80.23.
028 കോഴിക്കോട് സൗത്ത്- 81.07.
029 ബേപ്പൂര്‍- 83.74.
030 കുന്ദമംഗലം- 84.45.
031 കൊടുവള്ളി- 80.98.
032 തിരുവമ്പാടി- 80.35.