Trending

വയനാട് കമ്പളക്കാട് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.


കല്പറ്റ: വയനാട് കമ്പളക്കാട് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കമ്പളക്കാട് സ്വദേശി പാറമ്മൽ നിഷാദ് (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കമ്പളക്കാട് ആനേരി കുളത്തിലാണ് നിഷാദിന്റെ മൃതദേഹം കണ്ടെത്തിയത്. 

സംഭവമറിഞ്ഞ ഉടനെ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. കുളത്തിൽ അബദ്ധത്തിൽ വീണതാണോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post