താമരശ്ശേരി: താമരശ്ശേരി പെരുമ്പള്ളിയിൽ കാട്ടുപന്നി കുറുകെ ചാടി നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് അഞ്ചു പേർക്ക് പരിക്ക്. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി സ്വദേശികളായ രാജു ( 57), അംബിക (55), ശ്രീഷ്മ (27), അഖിൽ (32), നിഹാര (8 മാസം) എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം. അടിവാരം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയ്ക്ക് മുന്നിലേക്കാണ് കാട്ടുപന്നി ചാടിയത്. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.