Trending

കൊടുവള്ളിയിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.


കൊടുവള്ളി: കൊടുവള്ളിയിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. എംകെഎം ഹോളിഡേഴ്സ് എന്ന ടൂറിസ്റ്റ് ബസ്സും, ഹ്യൂണ്ടായ് ഐ20 കാറുമാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. 

ഇന്ന് ഉച്ചയോടെയാണ് സംഭവം. നാട്ടുകാരും, പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് റോഡിൽ അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ നിന്നും അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയിട്ടുണ്ട്. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Post a Comment

Previous Post Next Post