കാക്കൂർ: രാമല്ലൂർ-കായലൊടി പാതയ്ക്കിടയിലെ പറമ്പിക്കുന്നോത്ത് ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടിയത് അറ്റകുറ്റപണി നടത്തി ശരിയാക്കി. പ്രദേശത്തെ വീടുകളിലേക്കുള്ള കുടിവെള്ള വിതരണത്തിന്റെ വലിയ പൈപ്പാണ് കഴിഞ്ഞ ദിവസം പൊട്ടിയത്.
വെള്ളിയാഴ്ച രാവിലെയാണ് തൊഴിലാളികളെത്തി പൈപ്പ് നന്നാക്കിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് ധാരാളം കുടിവെള്ളം പാഴായിരുന്നു. ശക്തിയിൽ വെള്ളം പരന്നൊഴുകി ഇവിടെ ടാറിങ് തകർന്ന് റോഡിൽ കുഴികളും രൂപപ്പെട്ടിരുന്നു. ഇതുവഴിയുള്ള ഗതാഗതം താറുമാറായ സ്ഥിതിയായിരുന്നു.
Tags:
LOCAL NEWS