തിരുവനന്തപുരം: നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിൽ പണമിടപാടുകള്‍ തടസ്സപ്പെടും. ബുധനാഴ്ച ബാങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല. അടുത്ത രണ്ടു ദിവസങ്ങൾ പെസഹ വ്യാഴവും, ദുഃഖ വെള്ളിയും ബാങ്കുകള്‍ക്ക് അവധിയാണ്.
ബുധനാഴ്ച ‘നോ ട്രാന്‍സാക്ഷന്‍ ഡേ’ പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും പണമിടപാടുകൾ നടക്കില്ല. ശനിയാഴ്ച രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കും. അതിനു ശേഷമേ ട്രഷറികളില്‍ പെന്‍ഷന്‍, സേവിങ്സ് ബേങ്ക് തുടങ്ങിയവ വഴിയുള്ള പണം ഇടപാടുകള്‍ ആരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.