കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപിച്ചു. ബേപ്പൂര് ബി.സി റോഡ് മാവിൻച്ചോട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മാറാട് സ്വദേശി ഷർനാദ് ബാബുവാണ് ഭാര്യ ഫർസാനയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ ഫർസാനയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴത്തിൽ മുറിവേറ്റതിനാൽ വിദഗ്ധ ചികിൽസയിക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബേപ്പൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.