ബത്തേരി: വയനാട് അമ്പലവയലിൽ സഹകരണ ബാങ്ക് ജീവനക്കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനായ വിപിൻ ശങ്കറിനെ (36) യാണ് ആയിരംകൊല്ലി ക്വാറി കുളത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് കാറിനുള്ളിൽ വിപിനെ മരിച്ചനിലയിൽ നാട്ടുകാർ കണ്ടത്. വിവരമറിഞ്ഞതിനെ തുടർന്ന് അമ്പലവയൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. വിപിൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.