Trending

​കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു; യുവാവിന് ഗുരുതര പരിക്ക്.


കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്. അണേല സ്വദേശി ആദർശ് (40)നാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം നാലരയോടെ എൽഐസി ഓഫീസിന് മുൻവശമാണ് സംഭവം.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആദർശിന്റെ ദേഹത്തേക്ക് സമീപത്തുള്ള വലിയ പേരാലിൻ്റ കൊമ്പ് അപ്രതീക്ഷിതമായി പൊട്ടിവീഴുകയായിരുന്നു. ഉടൻ നാട്ടുകാരും മറ്റു വാഹനയാത്രികരും ചേർന്ന് ആദർശിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്ക് ​ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടം സമയം നിരവധിപേർ സമീപത്തായുണ്ടായിരുന്നു. ശബ്ദം കേട്ട് പലരും ചിതറി ഓടിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് നടന്ന ഈ അപകടം നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post