Trending

താമരശ്ശേരി ചുരത്തിന് താഴെ കൊക്കയിൽ അത്തോളി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.


അടിവാരം: താമരശ്ശേരി ചുരത്തിന് താഴെ കൊക്കയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ. അത്തോളി കൊളത്തൂർ സ്വദേശി ചെറുവളത്ത് ഹമീദ് (50) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചുരം വളവ് എട്ടിനും ഒൻപതിനും ഇടയിൽ ഏകദേശം 12 മീറ്ററോളം താഴ്ചയിലായി വെള്ളിയാഴ്ച രാവിലെയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. 

ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പോലീസും കൽപ്പറ്റയിൽ നിന്നുള്ള അഗ്നിശമന രക്ഷാസേനയും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പ്രാഥമിക വിവരങ്ങൾ ശേഖരിച്ച പോലീസ്, മൃതദേഹം ഹമീദിന്റെതാണെന്ന് സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മരണകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post