കുറ്റ്യാടി: കുറ്റ്യാടി പശുക്കടവിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. പന്നിവയൽ സ്വദേശി കുറ്റിക്കാട്ടിൽ ശ്രീജിത്തിന്റെ മകൻ തയ്യുള്ള പറമ്പത്ത് കിച്ചു എന്ന ഷാഹുൽ (18) ആണ് മരിച്ചത്. വേളം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ്. പശുക്കടവിലെ കടവന്തറപ്പുഴയിൽ പുഴയിൽ ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം.
പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ആറു പേരടങ്ങുന്ന സംഘം. ഇതിനിടെ ഷാഹുൽ പുഴയിൽ താഴ്ന്നു പോവുകയായിരുന്നു. കൂടെയുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ യുവാവിനെ പുറത്തെടുത്തു കുറ്റ്യാടി ഗവർമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.