Trending

കൊയിലാണ്ടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വ്യാപാരി കാറിടിച്ച് മരിച്ചു.


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികന് ദാരുണാന്ത്യം. ചെങ്ങോട്ടുകാവ് മാടാക്കര പള്ളിക്ക് സമീപം പുതിയ പുരയില്‍ (ഗ്രീഷ്മം) സുരേഷ് ബാബു (65) ആണ് മരിച്ചത്.

കൊയിലാണ്ടി ചിത്ര ടാക്കീസിന് സമീപത്തെ സ്‌പെയര്‍ വേള്‍ഡ് ഷോപ്പ് ഉടമയാണ്. ഷോപ്പില്‍ പെയിന്റിങ് ജോലി നടക്കുന്നതിനാല്‍ രാത്രി കടയില്‍ വന്നതായിരുന്നു. പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിച്ചാണ് അപകടം.

ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Post a Comment

Previous Post Next Post