ബാലുശ്ശേരി: തലയാട്, താഴെ തലയാട് പൈപ്പ് ഇറക്കാന്‍ നിര്‍ത്തിയ പിക്കപ്പ് വാനില്‍ കാറിടിച്ച് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. കുന്ദമംഗലം പന്തീര്‍പാടം കിഴക്കേ ഒളോങ്ങല്‍ മുഹമ്മദ്‌കോയ (58) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. പിക്കപ്പ് വാന്‍ റോഡു സൈഡില്‍ നിര്‍ത്തിയിട്ട് പൈപ്പ് ഇറക്കുന്നതിനിടയില്‍ എസ്റ്റേറ്റ് മുക്കില്‍ നിന്ന് തലയാട് ഭാഗത്തേക്ക് പോകുന്ന കാര്‍ ഇടിച്ചാണ് അപകടം.
മുഹമ്മദ് കോയയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോവുന്ന വഴിമദ്ധ്യേയെയാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കാറോടിച്ച സ്ത്രീയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് കോയയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഷാഹിനയാണ് മുഹമ്മദ് കോയയുടെ ഭാര്യ. മക്കള്‍: ഫഹീമ, ഫര്‍സാന, ഫെബിന, സുഫിയാന്‍. മരുമക്കള്‍: ഷാഫി കൊട്ടക്കവയല്‍, മുനീര്‍ പതിമംഗലം, നൗഫല്‍ ആരാമ്പ്രം.