Trending

മകൻ്റെ പെട്ടെന്നുള്ള വേർപാട് താങ്ങാനായില്ല; കാസർകോട് ദമ്പതികൾ ജീവനൊടുക്കി.


​കാസർകോട്: മകൻ്റെ അപ്രതീക്ഷിത മരണം സൃഷ്ടിച്ച തീരാവേദനയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. പൊയിനാച്ചി പറമ്പ സ്വദേശികളായ വേണുഗോപാൽ (52), ഭാര്യ സ്മിത (47) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

​കഴിഞ്ഞ ഡിസംബർ 29-ന് ബേക്കൽ ബീച്ച് ഫെസ്റ്റിലെ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടിയാണ് ഇവരുടെ മകൻ ശിവാനന്ദ് (19) മരണപ്പെട്ടത്. ഏക മകൻ്റെ വേർപാടിനെ തുടർന്ന് ദമ്പതികൾ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

​ഇന്ന് രാവിലെ പത്തുമണിയോടെ വീടിൻ്റെ ഹാളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മകൻ്റെ വിയോഗത്തിന് പിന്നാലെ മാതാപിതാക്കളും യാത്രയായത് നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Post a Comment

Previous Post Next Post