Trending

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ അന്തരിച്ചു.

കൊച്ചി: കേരളത്തെ നടുക്കിയ പെരുമ്പാവൂർ കൊലപാതക കേസിൽ ഇരയായ ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. പ്രമേഹം അടക്കമുള്ള രോഗങ്ങളും വാർധക്യ സഹജമായ അവശതകളാലും ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ട് നാലിന് കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.

2016 ഏപ്രിൽ 28ന് പെരുമ്പാവൂർ കുറുപ്പംപടിയിലെ പുറമ്പോക്കിലെ വീട്ടിൽ വെച്ചായിരുന്നു നിയമ വിദ്യാർത്ഥിയായിരുന്ന മകൾ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. ജൂൺ 16ന് പ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാം അറസ്റ്റിലായി. 2017 ഡിസംബർ 14ന് പ്രതിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. ഹൈക്കോടതിയും ഈ വിധി ശരിവെച്ചുവെങ്കിലും നിലവിൽ സുപ്രീംകോടതി വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിക്കുകയാണ്.

മകളുടെ മരണശേഷം സർക്കാർ സഹായത്തോടെ 'ജിഷ ഭവൻ' എന്ന പേരിൽ വീട് നിർമ്മിച്ചു നൽകിയിരുന്നു. മകൾക്ക് നീതി തേടി വർഷങ്ങളോളം നീണ്ട നിയമപോരാട്ടമാണ് രാജേശ്വരി നടത്തിയത്. തന്റെ മകളുടെ ഘാതകന് അർഹമായ ശിക്ഷ ലഭിക്കുന്നത് കാണാൻ കാത്തുനിൽക്കാതെയാണ് രാജേശ്വരിയുടെ മടക്കം.

Post a Comment

Previous Post Next Post