Trending

സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചു; ബസ്സിൻ്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.


കോഴിക്കോട്: കണ്ണഞ്ചേരിയിൽ സഹോദരിമാർ സഞ്ചരിച്ച സ്കൂട്ടറിൽ ബസ്സിടിച്ച് വീട്ടമ്മ മരിച്ചു. കൈതവളപ്പ് കോളനിയിൽ ഇസ്മായിലിൻ്റെ ഭാര്യ ഫൗസിയ (52) ആണ് മരിച്ചത്. പരിക്കേറ്റ ഇളയ സഹോദരി സൈഫുന്നിസ ആശുപത്രിയിൽ ചികിത്സയിലാണ്. 

സിറ്റി- ഫാറൂഖ് കോളജ് റൂട്ടിൽ സർവ്വീസ് നടത്തുന്ന പി.കെ.ടി ബസ്സാണ് ഇടിച്ചത്. ബസ് സ്കൂട്ടറിൽ തട്ടി റോഡിൽ വീണ ഫൗസിയയുടെ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങി. ഉടനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉമറുൽ ഫായിക്, ഉമർ ഫാറൂഖ് എന്നിവരാണ് ഫൗസിയയുടെ മക്കൾ. സഹോദരൻ: റസാഖ്.

Post a Comment

Previous Post Next Post