Trending

കൊയിലാണ്ടിയിൽ കോടികൾ വിലയുള്ള തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിൽ.


കൊയിലാണ്ടി: കൊയിലാണ്ടി നന്തിയില്‍ കോടികള്‍ വിലയുള്ള തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് പിടിയില്‍. കടലൂര്‍ പോവത്തു വയല്‍ക്കുനി അഖില്‍ കൃഷ്ണന്‍ (32) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 4.835 കിലോഗ്രാം തിമിംഗല ഛര്‍ദ്ദിയാണ് പിടികൂടിയത്. സ്‌പേം തിമിംഗലത്തിന്റെ സ്രവമാണ് തിമിംഗല ഛര്‍ദ്ദി അഥവാ ആംമ്പര്‍ഗ്രീസ്. ഇതിലടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ പെര്‍ഫ്യൂം നിര്‍മ്മാണത്തിന് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇത് സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണ്.

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഫറാഷ് ഐപിഎസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്ഐ മനോജ് രാമത്ത്, എഎസ്ഐമാരായ വി.വി ഷാജി, വി.സി ബിനീഷ്, സിപിഒ ടി.കെ ശോഭിത്ത്, കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ എസ്ഐമാരായ ജീഷ്മ, ദിലീപന്‍, എസ് സിപിഒമാരായ ഗംഗേഷ്, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടകൂടിയത്. തുടര്‍ന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഏല്‍പ്പിച്ചു.

Post a Comment

Previous Post Next Post