Trending

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം.

കോഴിക്കോട്: കോഴിക്കോട് പാളയത്ത് പ്രവർത്തിക്കുന്ന ജയലക്ഷ്മി സിൽക്സ് എന്ന വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. വൈകീട്ട് ആറു മണിയോടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. രണ്ടുപേർക്ക് പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. നാല് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നു. കൂടുതൽ യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സ്ഥാപനത്തിൻ്റെ രണ്ടും മൂന്നും നിലകളിലാണ് തീപിടുത്തം ഉണ്ടായത്. തുണിത്തരങ്ങൾ ആയതുകൊണ്ട് തന്നെ വളരെ വേഗത്തിലാണ് തീ പടരുന്നത്.

തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നഗരമധ്യത്തിലായതിനാൽ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള കഠിനശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് പരിശോധിച്ചു വരികയാണ്. രണ്ടാം തവണയാണ് ടെക്സ്റ്റൈൽസ് അഗ്നിക്കിരയാകുന്നത്. 2023 ഏപ്രിലിൽ ആയിരുന്നു മുമ്പ് തീപിടുത്തമുണ്ടായിരുന്നത്. അന്ന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരുന്നത്. രണ്ട് കാറുകളും അന്ന് കത്തി നശിച്ചിരുന്നു. 

Post a Comment

Previous Post Next Post