Trending

അരയിടത്തുപാലത്തെ വാഹനാപകടം: ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു.

കോഴിക്കോട്: അരയിടത്തുപാലത്തെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസകാരി മരിച്ചു. വേങ്ങര കുഴിപ്പറം സ്വദേശികളായ ഷഹാസിൻ്റെയും ഫിദയുടെയും മകൾ റഹ്മ ബിന്‍ത് ഷഹാസാണ് മരിച്ചത്. ഇന്നലെ രാത്രി ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. കുട്ടിയുടെ മാതാവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ഇതേ ആശുപത്രിയില്‍ ഐസിയുവില്‍ തുടരുകയാണ്. പിതാവിന് നിസ്സാരമായി പരിക്കേറ്റിട്ടുണ്ട്. 

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അരയിടത്തുപാലത്തിൽ അപകടമുണ്ടായത്. അമിതവേഗതയില്‍ ദിശ തെറ്റിവെന്ന ജിംനി വാഹനം കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ച കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post