Trending

കൊയിലാണ്ടി മൂടാടിയിൽ ബൈക്ക് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്.


കൊയിലാണ്ടി: കൊയിലാണ്ടി മൂടാടിയിൽ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. മൂടാടി സ്വദേശി അരുണിന്റെ കെ.എല്‍ 56 യു 8025 പള്‍സര്‍ 150 മോഡല്‍ ബൈക്കാണ് മോഷണം പോയത്. മൂടാടി അക്ഷയ സെന്ററിന് മുന്നില്‍ ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവം. 

ഒരു യുവാവ് ബൈക്കില്‍ കയറി ബൈക്കുമായി കടന്നുകളയുന്നത് പ്രദേശത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നാട്ടില്‍ കണ്ട് പരിചയമുള്ളയാളല്ല ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊയിലാണ്ടി പോലീസിൽ‍ പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

Post a Comment

Previous Post Next Post