Trending

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി യുവാവിൻ്റെ മാതൃക.


താമരശ്ശേരി: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി. ഈങ്ങാപ്പുഴ കാക്കവയൽ സ്വദേശി പുതിയോട്ടിൽ നൗഫലിനാണ് എളേറ്റിൽ വട്ടോളി ബസ്റ്റാൻ്റിൽ വെച്ച് സ്വർണ ലോക്കറ്റ് കളഞ്ഞു കിട്ടിയത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നാലരയോടെ മാതാവിനൊപ്പം നടന്നു പോകുമ്പോഴായിരുന്നു സംഭവം. തുടർന്ന് ഉടമയെ കണ്ടെത്തുന്നതിനായി നൗഫൽ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് എഴുതി പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട ആഭരണത്തിൻ്റെ ഉടമ കിഴക്കോത്ത് കച്ചേരിമുക്ക് സ്വദേശിനി അഫ്സത്ത് കുറിപ്പിൽ നൽകിയ നൗഫലിൻ്റെ നമ്പറിൽ ബന്ധപ്പെടുകയായിരുന്നു. ആഭരണം അഫ്സത്തിൻ്റെത് തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഉടമയ്ക്ക് കൈമാറാൻ ആഭരണവുമായി നൗഫലും, ഏറ്റുവാങ്ങാൻ അഫസ്ത്തും ഇന്ന് ഉച്ചയോടെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് താമരശ്ശേരി ഇൻസ്പെക്ടർ പി എം ജയൻ്റെ സാന്നിദ്ധ്യത്തിൽ ആഭരണം ഉടമക്ക് കൈമാറി.

സത്യസന്ധതയിലൂടെ യുവാക്കൾക്ക് മാതൃകയായ നൗഫലിനെ താമരശ്ശേരി പോലീസ് അനുമോദിച്ചു. നൗഫലിൻ്റെ പ്രവൃത്തി മറ്റുള്ളവർക്ക് പ്രചോദനമാവട്ടെയെന്നും ഇൻസ്പെക്ടർ പറഞ്ഞു. 

Post a Comment

Previous Post Next Post