Trending

തകർന്നടിഞ്ഞ് സ്വര്‍ണവില; രാവിലെ കുറഞ്ഞതിന് പിന്നാലെ വീണ്ടും കുറഞ്ഞു.


കൊച്ചി: ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില. രാവിലെ 6640 രൂപ കുറഞ്ഞപ്പോള്‍ ഉച്ചയ്ക്ക് 3200 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് ആകെ 9840 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമാണ് നിലവിൽ സ്വർണ വില. 

ആഗോള മാര്‍ക്കറ്റിലെ വിലയിടിവിന്റെ ചുവടുപിടിച്ചാണ് കേരളത്തില്‍ ഇന്ന് രണ്ടാമതും വിലയിടിഞ്ഞത്. ഔണ്‍സിന് 4643 ഡോളര്‍ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അഞ്ചു ശതമാനമാണ് ഇന്ന് വിലയിടിഞ്ഞത്. വെള്ളിക്ക് ഏഴു ശതമാനത്തിൽ ഏറെ കുറഞ്ഞ് ഔണ്‍സിന് 79.25 ഡോളറിൽ ആണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ 1,17,760 രൂപയായിരുന്നു വില. ജനുവരി 29ന് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയായ 1,31,160ലെത്തിയിരുന്നു. ഇതിനു പിന്നാലെ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതും ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതുമാണ് തുടര്‍ച്ചയായ വിലയിടിവിന് കാരണം. വില്‍പ്പന സമ്മര്‍ദ്ദത്താല്‍ ഓഹരി വിപണിയിലെ സ്വര്‍ണം, വെള്ളി ഇടിഎഫുകളിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.

Post a Comment

Previous Post Next Post