Trending

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു.

കൊടുവള്ളി: കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിൻ്റെ മകൾ തൻഹ (12) ആണ് മരിച്ചത്. മടവൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം. പിതൃ സഹോദരൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന് കടന്നുപോകുന്ന ഇലക്ട്രിക് ലൈനിൽ അബദ്ധത്തിൽ കൈ തട്ടിയതാകാം എന്നാണ് നിഗമനം. ഇവരുടെ വീടിന് സമീപത്തുകൂടെ ലൈൻ ഏറെ അകലത്തിലായിരുന്നു കടന്നു പോയത്. എന്നാൽ പുതിയ വീട് നിർമ്മിച്ചത് വൈദ്യുതി ലൈനിനോട് ചേർന്നായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്. 




Post a Comment

Previous Post Next Post