Trending

വയനാട് പുൽപ്പള്ളിയിൽ ബസ് കാത്തുനിന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു.


പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ നിയന്ത്രണംവിട്ട് വന്ന കാറിടിച്ച് വീട്ടമ്മ മരിച്ചു. എരിയപ്പള്ളി ഗാന്ധിനഗർ ഉന്നതിയിലെ പരേതനായ രാജന്റെ ഭാര്യ രമ്യ (42) ആണ് മരിച്ചത്. അപകടമുണ്ടാക്കിയ കാർ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. ഇന്ന് വൈകുന്നേരം നാലു മണിയോടെ എരിയപ്പള്ളി തയ്യൽ കടയ്ക്ക് സമീപമായിരുന്നു അപകടം. 

അയൽക്കൂട്ടം കഴിഞ്ഞ് തയ്യൽ കടയ്ക്ക് സമീപം ബസ് കാത്തു നിൽക്കുവായിരുന്നു രമ്യ. ആ സമയം ബത്തേരി ഭാഗത്തുനിന്നും വന്ന കാർ നിയന്ത്രണംവിട്ട് രമ്യയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post