Trending

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 38 പേർക്ക് പരിക്ക്.


അടിവാരം: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസ്സ് യാത്രക്കാരായ 38 പേർക്ക് പരിക്കേറ്റു. ചുരം ഇറങ്ങി വരുന്ന ബസ്സും, എതിർ ദിശയിൽ പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 7.30 ഓടെ ചുരം ആറ് - ഏഴ് വളവുകൾക്കിടയിലായിരുന്നു അപകടം.  

പരുക്കേറ്റ 16 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും 20 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, രണ്ടു പേരെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. നിലവിൽ വൺവേയായിട്ടാണ് വാഹനങ്ങൾ കടന്ന് പോകുന്നത്.

Post a Comment

Previous Post Next Post