Trending

ബാലുശ്ശേരിയിൽ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി.


ബാലുശ്ശേരി: ബാലുശ്ശേരി കാട്ടാമ്പള്ളിയിൽ തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയതായി പരാതി. പെട്രോൾ പമ്പിന് സമീപമുള്ള സംസ്ഥാന പാതയ്ക്കരികിലെ തോട്ടിലാണ് മാലിന്യം തള്ളിയത്. ഇന്നലെ പുലർച്ച ഒരു മണിയോടെ ടാങ്കറിലെത്തിയ സംഘമാണ് കക്കൂസ് മാലിന്യം ഒഴുക്കിയതെന്ന് ദൃക്സാക്ഷിയായ നാട്ടുകാരൻ പറഞ്ഞു.

കാട്ടാമ്പള്ളി തോട് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയായ മഞ്ഞപ്പുഴയിലേക്കാണ് കൂടിച്ചേരുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ഇത് നാലാം തവണയാണ് തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളുതെന്ന് നാട്ടുകാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post